തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന്റെ വില ഇന്നലെ 30 രൂപ ഉയര്‍ന്നു. വിപണിയില്‍ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്ണത്തിന്റെ വില ഇന്നലെ 25 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.