പ്രമേഹം വന്നാല്‍ അതിനെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്; പ്രമേഹത്തിന് പരിഹാരമാകുന്ന ചില ഇലകളെ പരിചയപ്പെടാം..

TalkToday

Calicut

Last updated on Jan 18, 2023

Posted on Jan 18, 2023

പ്രമേഹത്തിന് കാരണമായി വരുന്നത് ഭക്ഷണ, വ്യായാമക്കുറവും പാരമ്ബര്യവും പിന്നെ ചില ജീവിത ശൈലികളുമെല്ലാമാണ്. പ്രമേഹം വന്നാല്‍ ഇതിന് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്.

പ്രമേഹത്തിന് പരിഹാരമായി ചില ഇലകള്‍ ഗുണകരമാണ്. ഇത്തരത്തില്‍ ചിലതിനെ കുറിച്ചറിയൂ.

  • കറിവേപ്പില

ഇതില്‍ ഒന്നാണ് കറിവേപ്പില. എന്‍സിബിഐ റിപ്പോര്‍ട്ട് അനുസരിച്ച്‌ രക്തത്തിലെ ഉയര്‍ന്ന ഷുഗര്‍ തോത് കുറയ്ക്കാന്‍ കറിവേപ്പില നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. ഇത് കറികളില്‍ ചേര്‍ക്കുകയോ ഇതിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുകയോ ചെയ്യാം.

  • പേരയില

പേര ഇല മറ്റൊരു പരിഹാരമാണ്. ഇത് രക്തത്തിലെ ഷുഗര്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പേരയിലകള്‍ പ്രകൃതിദത്താ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാല്‍ സമ്ബന്നമാണ്. സുക്രോസ്, മാള്‍ട്ടോസ് എന്നു പേരുള്ള രണ്ട് തരം ഷുഗര്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു. നമ്മള്‍ കഴിച്ച ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ദഹനനാളത്തില്‍ വച്ച്‌ ഗ്ലൂക്കോസായി മാറുന്ന പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ പേരയില സഹായിക്കുന്നു.

  • മാവില

മറ്റൊന്നാണ് മാവില. ഇതിലെ പെക്ടിന്‍, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവ പ്രമേഹത്തിനുളള മരുന്നാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. 100 മുതല്‍ 150 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 15 പുതിയ മാവിലകള്‍ ഇട്ട് തിളപ്പിക്കുക. ഈ മിശ്രിതം രാത്രി മുഴുവന്‍ വച്ചതിന് ശേഷം, അടുത്ത ദിവസം പ്രഭാതഭക്ഷണത്തിന് മുമ്ബ് കുടിക്കുക.


Share on

Tags