തിരുവനന്തപുരം : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ വീടിനു മുന്നില്‍ എത്തി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.തൃശൂര്‍ സ്വദേശി ശ്യാംപ്രകാശ് എന്ന 32-കാരനാണ് മരിച്ചത്. തിരുവനന്തപുരം മലമുകള്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹാലോചന യുവതി നിരസിച്ചതിന്‍റെ പേരിലാണ് ശ്യാംപ്രകാശ് സ്വയം തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനാണ്.
