ഗര്‍ഭപാത്രത്തിലെ പാടനീക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

TalkToday

Calicut

Last updated on Oct 12, 2022

Posted on Oct 12, 2022

കാഞ്ഞങ്ങാട്: ഗര്‍ഭപാത്രത്തിലെ പാടനീക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ യുവതി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷം.

ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ചെറുവത്തൂര്‍ മടക്കര കാടങ്കോട്ടെ കെ ടി നയന(32) ആണ് മരിച്ചത്. ഇതോടെ കാഞ്ഞങ്ങാട് കുശവന്‍കുന്നിലെ ശശിരേഖ ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.

ഹൃദയാഘാതം മൂലമാണ് യുവതി മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.


Share on

Tags