കോഴിക്കോട്: നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ,ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം എന്നിവയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച് നാദാപുരം ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് കലാ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ അഞ്ചാം വാർഡിലെ കലാകായിക പ്രതിഭകൾക്ക് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.
കല്ലാച്ചി യുപി സ്കൂളിൽ വച്ച് നടന്ന അനുമോദന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു ,പഞ്ചായത്ത് മെമ്പർ എ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമ ആർട്ടിസ്റ്റും നാടക നടിയുമായ ഉഷ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർമാരായ പി പി ബാലകൃഷ്ണൻ ,നിഷ മനോജ് ,വാർഡ് വികസന സമിതി കൺവീനർ ടി രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ അഞ്ചാം വാർഡിനായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്.