ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു

TalkToday

Calicut

Last updated on Dec 21, 2022

Posted on Dec 21, 2022

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപമാണ് അപകടം. അപടത്തില്‍ ആര്‍ക്കും പരുക്കില്ല. 28 തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. തീര്‍ത്ഥാടകരെ സമീപത്തെ ആശ്രമത്തിലേക്ക് മാറ്റി.

നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ചു നിന്നതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്ന്എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.


Share on

Tags