കോവിഡ് വൈറസ് ചോര്‍ന്നത് ചൈനയിലെ ലാബില്‍ നിന്നു തന്നെയെന്ന് അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
അമേരിക്കന്‍ പ്രസിഡന്റിനും കോണ്‍ഗ്രസിലെ പ്രമുഖ അംഗങ്ങള്‍ക്കും നല്‍കിയ റിപ്പോര്‍ട്ടിലാണ് ചൈനയിലെ ലബോറട്ടറയില്‍ നിന്നും ചോര്‍ന്നതാണ് കൊറോണാ വൈറസെന്ന് കണ്ടെത്തലുള്ളത്.
ആണവ റിയാക്ടറുകള്‍ ഉള്‍പ്പെടെയുള്ള അതീവ രഹസ്യമാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ്. കോവിഡിനെക്കുറിച്ചുള്ള കത്യമായ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് ഈ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് ഈ നിഗമനത്തില്‍ എത്തിയത്.
എന്നാല്‍ ചൈന ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലബോറട്ടറിയില്‍ ഈ വൈറസുകളെ സൂക്ഷിച്ചതെന്ന നിഗമനം എനര്‍ജി ഡിപ്പാര്‍ട്ടമെന്റ് തള്ളുകയാണ്.