കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആ‍ര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

Jotsna Rajan

Calicut

Last updated on Nov 22, 2022

Posted on Nov 22, 2022

കൊച്ചി: കൊച്ചി ചിറ്റൂര്‍ റോഡില്‍ വച്ച്‌ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആ‍ര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസ് അര കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരിത്തെറിച്ചു പോയത്.

അപകടം നടക്കുമ്ബോള്‍ ബസില്‍ 20ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സമാന അപകടമുണ്ടാവുന്നത്.കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വെടിവെച്ചാന്‍കോവിലില്‍ വിഴിഞ്ഞം ഡിപ്പോയിലെ ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചിരുന്നു. വിഴിഞ്ഞത്തു നിന്ന് നാഗര്‍കോവിലിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിര്‍ത്തിയതിനാലാണ് അപകടം ഒഴിവായത്.


Share on

Tags