കുന്നുമ്മൽ ബ്ലോക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മൃഗങ്ങളുടെ പരിപാലനത്തിന് ജനങ്ങൾ ആശ്രയിക്കുന്നത് വട്ടോളിയിലെ സീനിയർ വെറ്റിനറി ഹോസ്പിറ്റൽ ആണ്. മഴ ശക്തമായാൽ സ്ലാബ് പൊട്ടി ചെറിയ കഷ്ണങ്ങൾ തലയിൽ വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രതാരായിരിക്കണം.
തൽക്കാലം ആശുപത്രിയിലേക്ക് വരുന്നവർക്ക് മനസ്സിലാകാൻ ചെറിയ കയർ കെട്ടിയിട്ടുണ്ട്.
എന്തായാലും അധികൃതർ ഇടപെട്ട് മൃഗാശുപത്രിയിൽ എത്തുന്ന മൃഗങ്ങൾക്കും അതോടൊപ്പം ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു.
