മേഘാലയയില്‍ രണ്ടാം കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ അധികാരമേറ്റു

TalkToday

Calicut

Last updated on Mar 7, 2023

Posted on Mar 7, 2023

ന്യൂഡല്‍ഹി: മേഘാലയ മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പ്രസിഡന്റ് കോണ്‍റാഡ് സാങ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചടങ്ങില്‍ പങ്കെടുത്തു. ഷില്ലോങ്ങിലെ രാജ്ഭവന്‍ അങ്കണത്തില്‍ തയാറാക്കിയ വിശാലമായ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

എന്‍ .പി .പി നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ കോണ്ട്രാഡ് സാങ്മ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായ പ്രസ്റ്റോണ്‍ ടൈസോങ് ,സ്‌ന്യാഭാലാങ് ധര്‍ എന്നിവരുള്‍പ്പെടെ 12 മന്ത്രിസഭാംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ആകെയുള്ള രണ്ടു എം എല്‍ എ മാരെയും മന്ത്രിമാരാക്കണമെന്നു ബിജെപി ആവശ്യപ്പെട്ടെങ്കിലും ഒരാളെ മാത്രമാണ് അനുവദിച്ചത്. എന്‍പിപിയില്‍ നിന്ന് എട്ടു എംഎല്‍എമാര്‍ മന്ത്രിമാരായി. യുഡിപി, പിഡിഎഫ് , എച്‌എസ്പിഡിപി എന്നീ പാര്‍ട്ടിയില്‍ നിന്നാണ് ബാക്കിയുള്ള മന്ത്രിമാര്‍.

നേരത്തെ ബിജെപിയും എന്‍പിപിയും അധികാരം പങ്കിട്ടെങ്കിലും സഖ്യം ഉപേക്ഷിച്ചു വേറിട്ടാണ് മത്സരിച്ചത്. അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാഗാലാന്‍ഡിനെ കോണ്ട്രാഡ് സാംഗ്മയുടെ ഭരണം ഒന്നാമത് എത്തിച്ചെന്നായിരുന്നു തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുറ്റപ്പെടുത്തിയത്. പിന്തുണ പ്രഖ്യാപിച്ച വിവിധ പാര്‍ട്ടികളെ കോര്‍ത്തിണക്കിയ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരില്‍ രൂപീകരിച്ച പുതിയ മുന്നണിയുടെ നേതാക്കളാണ് ഇന്ന് അധികാരമേറ്റത്.


Share on

Tags