ശാസ്ത്ര വണ്ടി പര്യടനം തിരുവള്ളൂർ ഗവൺമെൻറ് എം യു പി സ്കൂളിൽ ആരംഭിച്ചു

Last updated on Nov 21, 2022

Posted on Nov 21, 2022

കോഴിക്കോട്:  കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ കൂട്ടായ്മയായ 'സ്മാർട്ട് കുറ്റ്യാടി'യുടെ നേതൃത്വത്തിൽ നവംബർ 25 വരെയുള്ള തുടർ ദിവസങ്ങളിൽ കുറ്റ്യാടി മണ്ഡലത്തിലെ വിവിധ യുപി സ്കൂളുകളിൽ ശാസ്ത്ര പരീക്ഷണങ്ങൾ പ്രദർശിപ്പിക്കും. ശാസ്ത്ര പഠനം രസകരമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

തിരുവള്ളൂർ ഗവൺമെൻറ് എം യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി, കുറ്റ്യാടി നിയോജക മണ്ഡലം ' സ്മാർട്ട്' വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റർ അശോകൻ മാസ്റ്റർ, അധ്യാപകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.


Share on

Tags