ബദാം കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം....

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണ് കുതിര്‍ത്ത് കഴിക്കുന്നത്. ജീവകം ഇ, ഫെെബര്‍, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ബദാമില്‍ അടങ്ങിയിട്ടുണ്ട്.

ദഹനം, പ്രമേഹം, ചര്‍മത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. ഫെെബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു.

ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ചൊരു ഭക്ഷണമാണ്. ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കി പകരം ബദാം കഴിക്കുന്നത് ശീലമാക്കുക.

പച്ച ബദാമിനെക്കാള്‍ പ്രോട്ടീന്‍, കുതിര്‍ത്ത ബദാമിലുണ്ട്. നാരുകളും കൂടുതലുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.

ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

Share on

Tags