പട്ടാപ്പകല്‍ ഒരു മൊബൈള്‍ കടയില്‍ നിന്ന് ഫോണുമായി കടന്നുകളയാൻ ശ്രമിക്കുന്ന കള്ളനെ വീഡിയോയില്‍ കാണാം. യുകെയിലെ ഡ്യൂസ്ബെറിയിലാണ് സംഭവം.
കടയില്‍ രണ്ട് പേര്‍ നിൽപ്പുണ്ടായ സമയത്താണ് ഹൂഡീ ധരിച്ചെത്തിയ കള്ളൻ മൊബൈല്‍ ഫോണ്‍ നോക്കാനെത്തിയതെന്ന വ്യാജേന പെരുമാറിയത്. തലയും മറച്ചുനില്‍ക്കുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇദ്ദേഹത്തിന്‍റെ മുഖമൊന്നും വ്യക്തമല്ല.
Don’t be an idiot pic.twitter.com/ldoXuFW4QB
— UOldGuy🇨🇦 (@UOldguy) December 12, 2022
എന്നാല്‍ ഫോണുമായി കടന്നുകളയാൻ ശ്രമിച്ച കള്ളന്‍റെ പദ്ധതി പൊളിയുകയാണ്. കച്ചവടക്കാരന്‍റെ ശ്രദ്ധ വെട്ടിച്ച് അതിവേഗത്തില്‍ വിലകൂടിയ ഫോണുമായി ഓടി രക്ഷപ്പെടാനായിരുന്നു കള്ളന്‍റെ പദ്ധതി. എന്നാൽ കടക്കാരൻ തൽക്ഷണം റിമോട്ടുപയോഗിച്ച് വാതില്‍ ലോക്ക് ചെയ്തു. ഇതോടെ കള്ളൻ പെട്ടുപോകുന്നു.
മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അയാള്‍ ഫോണ്‍ തിരികെ കടക്കാരനെ കൊണ്ടുവന്ന് ഏല്‍പിച്ച ശേഷം തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുകയാണ്. ഒരാഴ്ച മുമ്പ് നടന്ന മോഷണശ്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.