ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ചയാള്‍ക്ക് 40 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ

Jotsna Rajan

Calicut

Last updated on Nov 22, 2022

Posted on Nov 22, 2022

ചങ്ങനാശ്ശേരി: ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.

തിരുവല്ല കടപ്ര തിക്കപ്പുഴ കല്ലൂപ്പറമ്ബില്‍ ജ്ഞാനദാസി (47)-നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി.ജയകൃഷ്ണന്‍ ശിക്ഷിച്ചത്. ചികിത്സയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ച പ്രതി, അവരുടെ വീട്ടില്‍നിന്ന് പല തവണയായി വന്‍തുക ഈടാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പിഴത്തുക ഇരയുടെ കുടുംബത്തിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്.മനോജ് ഹാജരായി. ചങ്ങനാശ്ശേരി സി.ഐ.ആയിരുന്ന മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.


Share on

Tags