കോഴിക്കോട്:കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രംഗത്ത്. ഒരു രാഷ്ട്രീയവും പരിപാടിയില്‍ ഇല്ലായിരുന്നു , 96 കലാകാരന്മാരില്‍ പല രാഷ്ട്രീയപ്പാര്‍ട്ടിയിലും പെട്ടവരുണ്ട് .പരിപാടി കഴിഞ്ഞപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം ഉപഹാരം തന്നത്.അപ്പോള് പരാതികള്‍ ഇല്ലായിരുന്നു മുന്‍പും സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്ബ്ര മാതാ കേന്ദ്രം , ഡയറക്ടര്‍ കനകദാസ് പറഞ്ഞു.
അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ദൃശ്യാവിഷ്ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന്പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു.