സൗദിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. വിനോദ സഞ്ചാര മേഖലയിലെ പുതിയ പദ്ധതികള്‍ മൂലം വിദേശത്തേക്ക് പോകുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇതുവരെ 32 ദശലക്ഷത്തിലേറെ ആഭ്യന്തര ടൂറിസ്റ്റുകള്‍ സൗദിയിലെ സന്ദര്‍ശന കേന്ദ്രങ്ങളിലെത്തി
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം സൗദിയില്‍ കഴിഞ്ഞ വര്‍ഷം 2015നെ അപേക്ഷിച്ച് 37 ശതമാനം വര്‍ധിച്ചതായി ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി. 64 ദശലക്ഷം വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ചിലവഴിച്ചത് 81 ബില്യണ്‍ റിയാലാണ്. 2022ലും സഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.