വീടിന്റെ ബാൽക്കണിയിൽ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

തൃശ്ശൂർ കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം. കാളുവളപ്പിൽ ഹാരിസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്.

വീടിന് മുകളിലത്തെ ബാൽക്കണിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഹാരിസിന്റെ ഉമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴികളും വിശദാംശങ്ങളും ശേഖരിക്കുകയാണ്. ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ ഉമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരിച്ച യുവതിയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് അമ്മയുടെയും കുട്ടികളുടെയും മരണ വിവരം ആദ്യം അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share on

Tags