കർഷകരും, കർഷക തൊഴിലാളികളും, ഏറെയുള്ള വടകര താലൂക്കിലെ കുറ്റ്യാടി മേഖലയിലെയും, പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2009 ഇല്‍ സ്ഥാപിതമായ സഹകരണ സ്ഥാപനമാണ് കുറ്റ്യാടി എഡ്യൂക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി(EDUCOS). 2015 വർഷത്തിലാണ് EDUCOS ന്റെ നേതൃത്വത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിതമായത്.
EDUCOS ന്റെ 11 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവൃത്തി നടുപ്പൊയിൽ എന്ന സ്ഥലത്ത് 8.5 ഏക്കർ സ്ഥലത്ത് ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ നടന്നു വരികയാണ്. ടി കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഷെയർ സമാഹരണവും , സ്ഥാപനത്തിന്റെ 8 ആം വാർഷിക ആഘോഷവും, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് നടുപ്പൊയിൽ യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഉദ്ഘാടനം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ചെയ്തു. ഉദ്ഘാടന ചടങ്ങിന് മുൻപായി കോളേജ് നിർമ്മാണ സ്ഥലം ബഹുമന്ത്രി സന്ദർശിക്കുകയും ഉണ്ടായി.


ശ്രീ ടി കെ മോഹൻദാസ് (Director,EDUCOS)സ്വാഗതം പറഞ്ഞ ചടങ്ങിൽ EDUCOS ചെയർമാൻ എന്ന നിലയിൽ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ ടി നഫീസ, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സജിത്ത് കെ ,കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ജി ജോർജ് ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഷെയർ ഹോൾഡേഴ്സ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു.