കോഴിക്കോട്: ജില്ലയിലെ ടൂറിസം പദ്ധതിയില്‍ കണയംങ്കോട്, പുരതഞ്ചേരി കെട്ട്, ബാലുശ്ശേരി കോട്ട, കാട്ടാംവള്ളി തുടങ്ങിയ പ്രദേശങ്ങളെയും കൂടി ഉള്‍പ്പെടുത്തി ഒരു വിശദമായ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ വിവിധ ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
വയലട ഗ്രാമീണ ടൂറിസം പദ്ധതി, നമ്ബിക്കുളം എക്കോ ടൂറിസം പദ്ധതി, ജലസേചന വകുപ്പുമായി ചേര്‍ന്ന് തോണികടവ്, കരിയാത്ത്പാറ ടൂറിസം പദ്ധതി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് കക്കയം ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രകൃതിരമണീയമായ വലയട മലനിരകളില്‍ ടൂറിസ്റ്റുകള്‍ക്കായുള്ള അടിസ്ഥാന വികസന അടിസ്ഥാനവികസന പദ്ധതികള്‍ നടപ്പിലാക്കി.
നമ്ബിക്കുളം പ്രദേശത്ത് കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളുടേയും കോഴിക്കോടിന്റെയും വിദൂര മനോഹരദൃശ്യങ്ങള്‍ വീക്ഷിക്കുന്നതിനായി വിസിറ്റേഴ്സ് ഗാലറിയുടെയും പാര്‍ക്കിംഗ് ഏരിയയുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മാണം തുടങ്ങി.
തോണിക്കടവ്, കരിയാത്ത്പാറ, കക്കയം ഡാം പരിസരം എന്നീ മനോഹര പ്രദേശങ്ങളെ കോര്‍ത്തിണക്കി ജലസേചന, ടൂറിസം, റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ രൂപീകരിച്ച് മനോഹരമായ ഉദ്യാനം, വ്യൂയിംഗ് ഗാലറി, വാച്ച് ടവര്‍, ബോട്ട് സവാരി, കുതിര സവാരി തുടങ്ങിയ പ്രവര്‍ത്തനങ്ങളും തുടങ്ങി.
കൂരാചുണ്ട് ഗ്രാമപഞ്ചായത്തില്‍ ടൂറിസ്റ്റുകള്‍ക്കായി ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ചില പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയായാല്‍ ഈ പദ്ധതിയും ടൂറിസ്റ്റുകള്‍ക്കായി തുറന്നു നല്‍കും. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളായ കണയംങ്കോട്, പുരതഞ്ചേരി കെട്ട്, ബാലുശ്ശേരി കോട്ട, കാട്ടാംവള്ളി തുടങ്ങിയ പ്രദേശങ്ങളെയും കൂടി ഉള്‍പ്പെടുത്തി ഒരു വിശദമായ രൂപരേഖ തയാറാക്കണം.
ഇവിടെ വരുന്ന സന്ദര്‍ശകരുടെ താമസസൗകര്യങ്ങള്‍ക്കായി ഹോം സ്റ്റേ,സര്‍വീസ്ഡ് വില്ല എന്നീ സംരംഭങ്ങള്‍ പ്രദേശിക ജനങ്ങളുടെ സഹകരണത്തോടെ ഒരുക്കേണ്ടതുണ്ട്. കൂടാതെ ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയുമായി സഹകരിച്ച് സംരംഭകര്‍ക്ക് സംരഭകത്വ വികസനത്തിന് സെമിനാറുകളും ശില്പശാലകളും നടത്തുവാനും ഉദേശിക്കുന്നുവെന്ന് നിയമസഭയില്‍ സച്ചിന്‍ ദേവിന് മറുപടി നല്‍കി.