കിളികൊല്ലൂര്‍: അഞ്ച് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍. തട്ടാര്‍ക്കോണം സ്വദേശി പരിപ്പ് സജീവ് എന്നറിയപ്പെടുന്ന സജീവ് (35) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.
ഇയാള്‍ നേരത്തെയും പോക്സോ കേസില്‍ പ്രതിയാണ്. കിളികൊല്ലൂര്‍ എസ്.ഐ സുകേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പോക്സോ കേസിലാണ് പ്രതി പിടിയിലായത്. കല്ലമ്ബലം പാലച്ചിറ സ്വദേശിയും സ്വകാര്യ ബസിലെ ജീവനക്കാരനുമായ ആകാശ് (24) ആണ് അറസ്റ്റിലായത്.