പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് സി.പി.ഐ ഉദിയന്‍കുളങ്ങര ബ്രാഞ്ച് സെക്രട്ടറി പിടിയില്‍.
കൊല്ലയില്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര ഇലങ്കം റോഡില്‍ ഷിനു (36) ആണ് അറസ്റ്റിലായതെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു. വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഇയാള്‍.
ഒളിവില്‍ കഴിഞ്ഞ ഷിനുവിനെ ചൊവ്വാഴ്ച കളിയിക്കാവിളയില്‍നിന്ന് പാറശ്ശാല സി.ഐ ആസാം അബ്ദുല്‍ കലാം, എസ്.ഐമാരായ പ്രസാദ്കുമാര്‍, സജി, സിവില്‍ പൊലീസുകാരായ വിബിന്‍, അനുരാഗ്, സാജന്‍, വിജയ വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.
13 വയസ്സില്‍ താഴെയുള്ള നാല് പെണ്‍കുട്ടിളെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. വീട്ടില്‍ കളിക്കാനൊത്തുകൂടുന്ന കുട്ടികളെയാണ് നിരന്തരമായി പീഡിപ്പിച്ചതത്രെ. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ തിങ്കളാഴ്ച രാവിലെയാണ് പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയത്. ഷൈനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.