നാദാപുരം :വിലങ്ങാട് കുറ്റല്ലൂർ, മാടഞ്ചേരി ആദിവാസി കോളനികളിൽ ഭീതി പരത്തി കൊണ്ട് കഴിഞ്ഞ കാട്ടനകളുടെ അക്രമത്തിന് പരിഹാരം,
ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ഭീതി അകറ്റണമെന്നും ആവശ്യപ്പെട്ട്
കിസാൻ സഭ നേതാക്കളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അടിയന്തരമായി ഈ മേഖലയിൽ 2 വാച്ചർമാരെ നിയമിക്കാനും
രാത്രി കാലപെട്രോളിംഗ് പ്രദേശത്ത് ലൈറ്റ് ഉൾപ്പെടെയുളള സംവിധാനം ഉണ്ടാക്കാനും തീരുമാനിച്ചു.
ശാശ്വത പരിഹാരമായി ഫെൻസിംഗ് സംവിധാനത്തിന് സർക്കാരിലേക്ക് നിവേദനം നൽകാനും തീരുമാനിച്ചു.

കിസാൻ സഭയെ പ്രതിനിധികരിച്ച്
ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും
കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ രജീന്ദ്രൻ കപ്പള്ളി, ജില്ലാ കമ്മിറ്റിയംഗം ജലീൽ ചാലിക്കണ്ടി, ഗ്രാമ പഞ്ചായത്ത് മെമ്പർ ജിൻസി
മുൻ മെമ്പറും കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവുമായ
രാജു അലക്സ് , സി വി സുധാകരൻ, ടി കെ കുമാരൻ എന്നിവർ കുറ്റ്യാടി ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസർ കെ.പി അബ്ദുള്ള, ഫോറസ്റ്റർ സുരേഷ് കുറുപ്പ് എന്നിവരുമായാണ് ചർച്ച നടത്തിയത്.
റിപ്പോർട്ടർ : സുധീർ പ്രകാശ് വി.പി( ശ്രീദേവി വട്ടോളി)