കൊല്ലം: കൊട്ടാരക്കര, ഇളമാട് ഉമ്മന്നൂരില്‍ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ ചെയ്തതില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വാളകം സ്വദേശിനി ബിജി ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് ഉമ്മന്നൂര്‍ പാറംകോട് ചരുവിള പുത്തന്‍വീട്ടില്‍ മണിക്കുട്ടനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയൊന്നിനായിരുന്നു വാളകം അണ്ടൂര്‍ വടക്കേവിള വീട്ടില്‍ സന്ധ്യ എന്ന് വിളിക്കുന്ന ബിജി ആത്മഹത്യ ചെയ്തത്. മദ്യപിച്ചെത്തിയ മണിക്കുട്ടന്‍ ബിജിയെ മര്‍ദിക്കുകയും ഇതിന് പിന്നാലെ ബിജി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. മണിക്കുട്ടന്റെ ബന്ധുക്കള്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തെങ്കിലും രണ്ടുപേര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടി. ഒളിവില്‍ പോയ മണിക്കുട്ടനെ പൂയപ്പളളി പൊലീസ് പിടികൂടുകയായിരുന്നു. പ്രതി സംശയരോഗിയും മദ്യപാനിയും ആയിരുന്നെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.
Previous Article