കൊയിലാണ്ടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

TalkToday

Calicut

Last updated on Jan 27, 2023

Posted on Jan 27, 2023

കൊയിലാണ്ടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു..

പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രവീന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.

2009ലാണ് ഇവരുടെ വിവാഹം നടന്നത്. മൂന്നാം ക്ലാസുകാരിയായ മകള്‍ സ്‌കൂളിലേക്ക് പോയ സമയത്താണ് രവീന്ദ്രന്‍ ലേഖയെ കൊലപ്പെടുത്തിയത്.


Share on

Tags