ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹോട്ടലുടമ കുഴഞ്ഞുവീണ് മരിച്ചു

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ഇയാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രദീപ് രഘുവന്‍ഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. വൃന്ദാവന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു 53 കാരനായ പ്രദീപ് രഘുവംശി. ആരോഗ്യം നിലനിര്‍ത്താന്‍ അദ്ദേഹം ദിവസവും ജിമ്മില്‍ പോകുമായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇന്‍ഡോറിലെ വിജയ് നഗര്‍ ഏരിയയിലുള്ള ഗോള്‍ഡ് ജിമ്മില്‍ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മില്ലില്‍ പരിശീലിച്ച ശേഷം ജാക്കറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീണു.


Share on

Tags