കുറ്റ്യാടി : കോഴിക്കോടിന്റെ ചുവന്ന മണ്ണിൽ നടക്കുന്ന CITU സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയിൽ ചെമ്പതാക ഉയർത്താനുളള കൊടിമര ജാഥ കിഴക്കൻ മലയോര ഗ്രാമമായ വിപ്ലവസ്മരണകൾ അയവിറക്കുന്ന കാവിലുംപാറയിലെ കുണ്ടുതോടിലെ ധീര രക്തസാക്ഷി സ: പാപ്പച്ചന്റെ സമരപുളകിതമായ ജ്വലിക്കുന്ന സ്മരണകൾ ഉയർത്തുന്ന സ്മൃതി മണ്ഡപത്തിൽ നിന്നു പുറപ്പെട്ടു.

പാപ്പച്ചന്റെ സ്മാരകത്തിൽ നിന്ന് ആയിരക്കണക്കിന് CITU പ്രവർത്തകരെ സാക്ഷി നിർത്തി പാപ്പച്ചന്റെ ഭാര്യ സൂസി യിൽ നിന്ന് CITU സംസ്ഥാന സെക്രട്ടറി സ: കെ.എസ്. സുനിൽ കുമാർ കൊടിമരം ഏറ്റുവാങ്ങി.

പുതുക്കി പണിത പാപ്പച്ചൻ സ്മൃതി മണ്ഡപത്തിൽ വി.പി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. ടി.കെ.ബിജു . എ.എം. റഷീദ്, കെ.കെ. ദിനേശൻ ,കെ.കെ.സുരേഷ്, പ്രേമ, നാരായണി, മനോജ്, ശശി, നാണു, തുടണിയ നേതാക്കൽ പങ്കെടുത്തു.
നടോൽ രവി സ്വാഗതവും, എ.എം. റഷീദ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
കുണ്ടുതോടിൽ നിന്ന് പുറപ്പെട്ട കൊടിമര ജാഥ കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂർ, അത്തോളി വഴി ഊഷ്മളമായസ്വീകരണ മേറ്റു വാങ്ങി.
കൊടിമര ജാഥയെ അനുഗമിച്ചു കൊണ്ട് നിരവധി CITU തൊഴിലാളികൾ ബൈക്കിലും മറ്റു മായി കൊടിമര ജാഥയെ അനുഗമിച്ചു കൊണ്ട് കടന്നുപോയി.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)