തിരുവനന്തപുരം: ബ്രഹ്മപുരത്തേത് മനഃപൂര്‍വമുണ്ടാക്കിയ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരിശോധന ഒഴിവാക്കാനാണ് തീയിട്ടതെന്ന് കുട്ടികള്‍ക്ക് പോലും അറിയാം.
ബ്രഹ്മപുരത്തെ സാഹചര്യം ഗുരുതരമാണ്. സംഭവം ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. ഗുരുതര ആരോഗ്യ സാഹചര്യം നിലവിലില്ല. പരിഭ്രാന്തി വേണ്ട. വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും. പൊലീസ് അന്വേഷണം പുരോഗിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.