സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി

Last updated on Nov 25, 2022

Posted on Nov 25, 2022

ദില്ലി : സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

കടമെടുപ്പ് പരിധി കുറച്ചതില്‍ അടക്കം പുനരാലോചന ആവശ്യപ്പെട്ടതായി ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്തിയതായിരുന്നു ധനമന്ത്രി.

സാമ്ബത്തികമാന്ദ്യം മറികടക്കാനും കൊവിഡ് ദുരിതങ്ങള്‍ തരണം ചെയ്യാനും പ്രത്യേക പാക്കേജുകള്‍ വേണം. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ കേരളത്തിന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ ഉദ്ധരിച്ച പറഞ്ഞിട്ടുള്ളതാണ്. ജിഎസ്ടി വിഹിതം സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പങ്കുവെക്കുന്നത് സംബന്ധിച്ച്‌ പ്രത്യേക പാറ്റേണ്‍ വേണമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്ബത്തിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ച പ്രശ്നം ഉന്നയിച്ചതായും ബാലഗോപാപാല്‍ പറഞ്ഞു.

കേരളത്തിലെ ബജറ്റ് ‌സംബന്ധിച്ച്‌ തീരുമാനം ആയിട്ടില്ല. കേരളത്തിന്റെ ബജറ്റ് നേരെത്തെയാക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ദില്ലിയിലെത്തിയത് കേന്ദ്രബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണെന്നും ലോകത്തിന്റെ സാമ്ബത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനം കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


Share on

Tags