കുന്നുമ്മൽ പഞ്ചായത്തിലെ വയോജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നു

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

കക്കട്ട്: വയോജന ക്ഷേമത്തിനും, കുടിവെള്ളത്തിനും ശുചിത്വ മേഖലയ്ക്കും മുൻതൂക്കം നൽകി കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.റീത്തയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് വി.വിജിലേഷ് 2023-24 ബഡ്ജറ്റ് അവതരിപ്പിച്ചു

ഇരുപത്തിരണ്ടു കോടി മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തി മുന്നൂറ്റി അമ്പത്തി ആറ് (220375356) രൂപ വിവിധ പദ്ധതികൾക്കായി ബഡ്ജറ്റിൽ മാറ്റി വെച്ചു.

കുന്നുമ്മൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വയോജനങ്ങൾക്ക് മാനസികമുല്ലാസമേകുവാൻ വയോജന പാർക്ക് ആരംഭിക്കുന്നതിന് പ്രാരംഭ നടപടി എന്ന നിലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപ നീക്കി വെച്ചു.
അതു പോലെ മാലിന്യ സംസ്കരണത്തിനായി 3500 വീടുകളിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണ റിംഗ് കമ്പോസിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സംഖ്യ ബഡ്ജറ്റിൽ വകയിരുത്തി. കൂടാതെ  പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനും  തുക നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്തിൻ്റെ ആസ്തി വിപുലീകരണത്തിന് സ്ഥലം വാങ്ങുന്നതിനും 56 ലക്ഷം രൂപ നീക്കിവെച്ചു.

റിപ്പോർട്ടർ :  സുധീർ പ്രകാശ്.വി.പി


Share on

Tags