ഭര്‍ത്താവിനെ കൊലപ്പടുത്തിയ യുവതിയുടെ മരണം കൊലപാതകം; തല ഭിത്തിയില്‍ ഇടിച്ച്‌ ഷാള്‍ മുറുക്കിക്കൊന്നെന്ന് കാമുകന്‍; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

TalkToday

Calicut

Last updated on Dec 15, 2022

Posted on Dec 15, 2022

കോഴിക്കോട്: കാമുകനൊപ്പം ചേര്‍ന്ന്‌ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തി (36)നെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്.കൂട്ടുപ്രതിയായ കാമുകന്‍ ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാനെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സൗജിത്തിനെ മരിച്ച നിലയില്‍ കൊണ്ടോട്ടി വലിയ പറമ്ബിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. അന്ന് തന്നെ കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

കൂടെ താമസിച്ചിരുന്ന ബഷീര്‍ വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുമായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് ബഷീറിനെ പൊലീസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സൗജത്തിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. വഴക്കിനിടെ ഷാള്‍ മുറുക്കിക്കൊല്ലുകയായിരുന്നു.

ആദ്യം തല ഭിത്തിയില്‍ ഇടിച്ചു. അതിന് ശേഷമാണ് കൊലനടത്തിയതെന്ന് ബഷീര്‍ പറഞ്ഞു. 2018-ലാണ് താനൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി സവാദി (40)നെ ഭാര്യ സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലക്കേസില്‍ അറസ്റ്റിലായ ഇരുവരും ജാമ്യത്തിലിറങ്ങിയശേഷം വാടക വീടുകളില്‍ മാറി മാറി താമസിച്ച്‌ വരികയായിരുന്നു. ഏഴ് മാസമായി സൗജത്ത് കിഴിശേരി സ്വദേശിയോടൊപ്പം വലിയപറമ്ബിലാണ് താമസം. ഇയാളാണ് സൗജത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസില്‍ അറിയിച്ചത്.


Share on

Tags