മലപ്പുറം: അഞ്ചാംപനി വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് പനിയെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവര്‍ക്ക് വീടുകളിലടക്കം പോയി ബോധവത്കരണം നല്‍കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
നിലവില്‍ 130 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഏഴ് മാസം മുതല്‍ 29 വയസു വരെ പ്രായമുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലാണ് രോഗ വ്യാപനം.
അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍ ഏകദേശം 89,000 പേര്‍ മീസില്‍സ് കുത്തിവയ്‌പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്‍റെ കണക്ക്.