അറിവുകൾ നൽകി അറബി എക്സിബിഷൻ ശ്രദ്ധേയമാവുന്നു

TalkToday

Calicut

Last updated on Jan 5, 2023

Posted on Jan 5, 2023

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അറബി സാഹിത്യോത്സവ കമ്മറ്റി പരപ്പിൽ എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സ്പോ അറിവുകൾ നൽകി ശ്രദ്ധേയമാവുന്നു.
അറബി ഭാഷാ  ചരിത്രം ,എഴുത്തുകാർ, കവികൾ, പ്രതിഭാശാലികൾ,അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ, ഭാഷാ പഠന കോഴ്സുകൾ, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങൾ, വിവിധ കോഴ്സുകൾ നടത്തുന്ന കോളേജുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നല്കുന്ന എക്സിബിഷനാണ് ചെയർമാൻ എം.ടി അബ്ദുൾ ഗഫൂർ, കൺവീനർ  എ.അബ്ദുൾ റഹീം ഫാറൂഖി, ജോ: കൺവീനർ  അബ്ദുൾ ലത്തീഫ് കാരട്ടിയാട്ടിൽ, കെ.കെ.യാസിർ  എന്നിവരുടെ  നേതൃത്വത്തിൽ ഒരുക്കിയത്.

അറബി ഭാഷയുടെ ഉത്ഭവവും വളർച്ചയും പ്രതിപാദിക്കുന്ന ചാർട്ടുകൾ, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ, കാലിഗ്രാഫികൾ, ചെറിയതും വലിയ തുമായ ഖുർആൻ പ്രതികൾ, മത സൗഹാർദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തല ങ്ങൾ, പഴയതും പുതിയതുമായ ഗ്രന്ഥങ്ങൾ ,യമൻ, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേതും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, മദർ തെരേസ, ശ്രീനാരായണ ഗുരു  തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവരും അല്ലാതെയുമുള്ള മഹത് വ്യക്തികളുടെ പേരിലുള്ള  നാണയങ്ങൾ, സ്റ്റാമ്പുകൾ അമരിക്ക, ബ്രിട്ടൻ, ഇന്തോനേഷ്യ, സിംഗപൂർ എന്നിവിടങ്ങളിലെ കറൻസികൾ, അറബി, ഉറുദു, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് മലയാളം, അറബി ഭാഷകളിലെ പത്രങ്ങൾ, പ്രമുഖ കാലിഗ്രാഫി ഡിസൈനർമാരായ ഖലീലു ള്ളാഹ് ചെമ്മനാട്, അബ്ദുൾ വഹാബ് ചെറുവാടി, എന്നിവരുടെ കാലിഗ്രാഫികൾ, മുഹമ്മദ് ഇഖ്ബാൽ ആസാമിയുടെ ആംഗ്യ ഭാഷ  ചാർട്ടുകൾ, 3000 വർഷം മുമ്പുള്ള അൽ മുസ്നദ് അറബിക് ലിപി, ചാലിയം അറേബ്യൻ സ്റ്റുഡിയോ ഫോട്ടോഗ്രാഫർ നജീബ് എങ്ങാട്ടിൽ കാമറയിൽ പകർത്തിയ ഫോട്ടോകൾ. വിവിധ നാടുകളിലെ സ്റ്റാമ്പുകൾ എന്നിവയും എക്സിബിഷനെ സമ്പന്നമാക്കി.

പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു.അക്കാദമിക് എഡിപിഐ എം.കെ ഷൈൻ മോൻ,അറബിക് സാഹിത്യോത്സവ കൺവീനർ എം എ ലത്തീഫ് ,
വൈസ് ചെയർമാൻമാരായ ടി.പി.അബ്ദുൽ ഹഖ്,എം.പി അബ്ദുൽ ഖാദർ ,പി.മുഹമ്മദലി, അബ്ദുസ്സലാം കാവുങ്ങൽ, ജോ :കൺവീനർമാരായ നിഷാദ് കോപ്പിലാൻ ഉമ്മർ ചെറൂപ്പ, കെ.വി.അബ്ദുൽ ജൈസൽ,എ.എസ്.ഒ ടി.പി. ഹാരിസ്,ഐ.എം.ഇ. ഫൈസൽ ഐ.എം.ജി.ആമിന ടീച്ചർ, പ്രധാനാധ്യാപകൻ എ.ഹസൻ, എസ്.അഷറഫ്,എം.ടി മുനീർ, നൂറുൽ അമീൻ  എന്നിവർ സംബന്ധിച്ചു.

Share on

Tags