മോഷണത്തിന് ശേഷം മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പൊലീസിന്‍റെ പിടിയില്‍

TalkToday

Calicut

Last updated on Nov 3, 2022

Posted on Nov 3, 2022

കോട്ടയം: മോഷണത്തിന് ശേഷം മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവില്‍ പോലീസിന്റെ വലയിലായി. പാല വള്ളിച്ചിറ സ്വദേശിയായ അലന്‍ സെബാസ്റ്റ്യനാണ് (26) അറസ്റ്റിലായത്.ഇന്നലെയാണ് മുണ്ടക്കയത്തെ വാടക വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. 2019 മാര്‍ച്ചിലാണ് അലന്‍ പ്രതിയായ കേസിനാസ്‌പദമായ സംഭവം. പാലയിലെ സ്വകാര്യ ആശുപത്രി കോമ്ബൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് 23,500 രൂപയും വിലപ്പെട്ട ചില രേഖകളും ഇയാള്‍ മോഷ്‌ടിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചു.തുടര്‍ന്നാണ് ഇയാള്‍ മുണ്ടക്കയത്ത് വാടക വീടെടുത്ത് താമസിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പിടികൂടി. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.പാല എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓമാരായ രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.


Share on

Tags