ജയില്‍ ചാടിയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Last updated on Nov 25, 2022

Posted on Nov 25, 2022

കാസര്‍ഗോഡ്: ചീമേനി തുറന്ന ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓലയമ്ബാടി പുതിയവയല്‍ സ്വദേശി വി.ജെ.ജയിംസ് തോമസാണ് ജീവനൊടുക്കിയത്.ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് 7-നാണ് തോമസ് ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപെട്ടത്. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച്‌ വരുന്നതിനിടെ നല്ലനടപ്പ് പരിഗണിച്ച്‌ 2017-ല്‍ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.


Share on

Tags