61-ാമത് കേരള സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

കോഴിക്കോട് :  വർണ്ണാഭമായ 61-ാമത് കേരള സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു.

വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ഇ കെ വിജയൻ എം എൽ എ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംബന്ധിച്ചു.

കലോത്സവത്തിൽ 239 ഇനങ്ങളിലായി പതിനാലായിരത്തോളം  വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും . 24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് വേദികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രോഗ്രാം ഒഫിഷ്യൽസിനും ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകും. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


Share on

Tags