ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക നിയമനം: അവസരം കാഴ്ച പരിമിതർക്ക്

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

തിരുവനന്തപുരം:ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഹയർ സെക്കന്ററി സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. ആലപ്പുഴ ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി തസ്തികയിൽ കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. യോഗ്യത എ.എ ഹിന്ദി, ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം. ശമ്പള സ്‌കെയിൽ 45600-95600. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 21 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഹയർ സെക്കൻഡറി ടീച്ചർ-ഫ്രഞ്ച്
കൊല്ലം ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ-ഫ്രഞ്ച് തസ്തികയിൽ കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. എം.എ ഫ്രഞ്ച് (50 ശതമാനത്തിൽ കുറയരുത്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. ശമ്പള സ്‌കെയിൽ 45,600 – 95,600. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 21നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.


Share on

Tags