താത്ക്കാലിക ഒഴിവ്

TalkToday

Calicut

Last updated on Mar 15, 2023

Posted on Mar 15, 2023

പാലക്കാട്: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജന്റര്‍ സ്‌പെഷലിസ്റ്റ്, സ്‌പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി, ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്.സോഷ്യല്‍ വര്‍ക്ക്/മറ്റ് സാമൂഹിക വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന, ജന്റര്‍ ഫോക്കസ്ഡ് തീമുകളില്‍ ഗവ/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇക്കണോമിക്സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളില്‍ ബിരുദം. ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന.ഫിനാന്‍ഷ്യല്‍ ലിറ്ററസി/ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ തീമുകളില്‍ ഫോക്കസ്ഡ് ഗവ്/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യതകള്‍ പ്രായപരിധി- 2023 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച്‌ 17 നകം ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.


Share on