സ്വര്‍ണമിശ്രിതം ക്യാപ്‌സ്യുള്‍ രൂപത്തിലാക്കി കടത്തിയത് കരിപ്പൂരില്‍ പിടികൂടി

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് 1.1 കോടി രൂപയുടെ രണ്ട് കിലോയോളം സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി മിര്‍ഷാദില്‍ നിന്ന് 965 ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്ന് വന്ന സഹീദില്‍ നിന്ന് 1174 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്.

ഇരുവരും സ്വര്‍ണമിശ്രിതം ക്യാപ്‌സ്യുള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വര്‍ണക്കടത്തിന് വിമാന ടിക്കറ്റിന് പുറമെ സഹീദിന് മുപ്പതിനായിരം രൂപയും, മിര്‍ഷാദിന് അമ്പതിനായിരം രൂപയുമാണ് പ്രതിഫലമായി കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


Share on

Tags