അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലില്‍ തള്ളി യുവാവ്

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

കൊല്‍ക്കത്ത: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച്‌ യുവാവ്. സില്‍ഗുരിയിലാണ് സംഭവം.

രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രേണുകയെ ഭര്‍ത്താവ് മൊഹ്ദ് അന്‍സറുള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ രേണുകയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച്‌ കനാലില്‍ എറിഞ്ഞു.

സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്. മൃതദേഹം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിലിഗുരി പ്രദേശത്തെ ഒരു കോളേജിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലി പഠിക്കാന്‍ രേണുക പോയിരുന്നു. ഡിസംബര്‍ അവസാനവാരം മുതലാണ് യുവതിയെ കാണാതായത്. ഡിസംബര്‍ 24 ന് രേണുകയെ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം സിലിഗുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്‍സാറുളിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഡിസംബര്‍ 24നാണ് അന്‍സാറുള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. ശേഷം മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി വീടിനു സമീപമുള്ള കനാല്‍ വഴി ഒഴുക്കി വിടുകയായിരുന്നു. ഇരുവരും വിവാഹിതരായിട്ട് ആറ് വര്‍ഷമായി. സിലിഗുരിയിലെ വാര്‍ഡ് നമ്ബര്‍ 43, ദാദാഭായ് കോളനിയിലായിരുന്നു താമസം. ആദ്യം ദമ്ബതികള്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ പരിഹരിച്ചതായി രേണുകയുടെ കുടുംബം അവകാശപ്പെടുന്നു. ഇവര്‍ക്ക് ചെറിയൊരു മകനുണ്ട്.


Share on

Tags