കൊയിലാണ്ടി ജയില്‍ റോഡിലെ മൊയ്തീം പള്ളിക്ക് സമീപം സി.കെ ഹൗസില്‍ നഫീസയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍ .ഉള്ളൂര്‍ സ്വദേശി സായൂജിനെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവാവ് വീട്ടിലെത്തിയത്. വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക് പോയ സമയം നഫീസയെ പിന്‍ തുടര്‍ന്ന് അടുക്കളയിലെത്തി മാല പൊട്ടിക്കുകയായിരുന്നു. നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നത്.
സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് സി.ഐ എന്‍.സുനില്‍ കുമാര്‍, എസ്.ഐ എം.എല്‍. അനൂപ്, എസ്.ഐ ഫിറോസ്, സി.പി.ഒ അനൂപ്, രാഗി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
