ഓച്ചിറയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും

TalkToday

Calicut

Last updated on Jan 28, 2023

Posted on Jan 28, 2023

ഓച്ചിറയിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സ്പെഷ്യൽ ബ്രാഞ്ച് എ സി പി അന്വേഷിക്കും. ഡിഐജി യുടെ നിർദേശപ്രകാരമാണ് അന്വേഷണം. റിപ്പോർട്ട് നാളെ ഡിഐജിയ്ക്ക് കൈമാറും. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ മൊഴിയെടുത്ത ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക.

കൊല്ലം ഓച്ചിറ പൊലീസിനെതിരെ ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾചികിത്സയിലുള്ളയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു.ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.


Share on

Tags