തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്.
മന്യ എന്ന വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റിട്ടുള്ളത്.
അമിതവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ബസിന്‍റെ വാതില്‍ തനിയെ തുറന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ് ബോധം നഷ്ടമായി വഴിവക്കില്‍ കിടന്ന വിദ്യാര്‍ഥിനിയെ പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്.
അപകടം നടന്നിട്ടും നിര്‍ത്താതെ പോയ ബസ്, 400 മീറ്റര്‍ ദൂരം കൂടി സഞ്ചരിച്ച ശേഷം ജനങ്ങള്‍ തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്.