ഫീസ് നൽകാത്തതിന്‍റെ പേരിൽ വിദ്യാർഥിനിക്ക് സ്കൂൾ ബസ് പ്രവേശനം നിഷേധിച്ചു; ചോദ്യം ചെയ്ത പിതാവിന് ഡ്രൈവറുടെ ക്രൂരമർദനം

Jotsna Rajan

Calicut

Last updated on Dec 17, 2022

Posted on Dec 17, 2022

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ത്ഥി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​താ​വി​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. അ​തേ സ​മ​യം ത​ങ്ങ​ളേ​യും മ​ർ​ദി​ച്ചെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​ർ​ക്കു​മെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ട്ടി​യു​ടെ പി​താ​വ് മ​രു​ത​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ സു​മേ​ഷി​ന്‍റെ കൈ​ക്ക് പൊ​ട്ട​ലു​ണ്ട്. മ​രു​ത​ൻ​കു​ഴി​യി​ലെ പ്ര​മു​ഖ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ കു​ട്ടി​യ്ക്ക് സ്കൂ​ൾ ബ​സി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഫീ​സ് കൊ​ടു​ക്കാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ ബ​സി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് ചോ​ദ്യം ചെ​യ്ത് സ്കൂ​ളി​ലെ​ത്തി​യ ര​ക്ഷ​ക​ർ​ത്താ​വി​നെ സ്കൂ​ൾ ബ​സി​ലെ ഡ്രൈ​വ​ർ​മാ​രാ​യ വി​ഷ്ണു, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് സു​മേ​ഷ് പൂ​ജ​പ്പു​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

സു​മേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ്രൈ​വ​ർ​മാ​രെ സു​മേ​ഷ് ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സു​മേ​ഷി​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സ്കൂ​ളി​ന് മു​ന്നി​ലെ ഗേ​റ്റി​ന് സ​മീ​പം വ​ച്ച് ന​ട​ന്ന വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ര​ക്ഷ​ക​ർ​ത്താ​വി​നെ മ​ർ​ദ്ദി​ച്ച് കൈ ​അ​ടി​ച്ചൊ​ടി​ച്ച​തി​ന് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​വും ഡ്രൈ​വ​ർ​മാ​രെ മ​ർ​ദ്ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ സു​മേ​ഷി​നെ​തി​രെ ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്തു​വെ​ന്ന് പൂ​ജ​പ്പു​ര പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഫീ​സ് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വാ​ഹ​ന​ത്തി​ലെ യാ​ത്ര നി​ഷേ​ധി​ച്ചു​വെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​നോ​ട് പറഞ്ഞു.

Share on

Tags