കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ഥിയ്ക്ക് നേരെ ക്രൂര മര്‍ദനം. മേപ്പാടി പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥി അഭിനവിനാണ് മര്‍ദനമേറ്റത്.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കോളജിലെ എസ്‌എഫ്‌ഐ നേതാവായ അപര്‍ണ ഗൗരിക്ക് ക്രൂര മര്‍ദനമേറ്റ സംഭവത്തിന്‍റെ പ്രതികാരമായിയാണ് അഭിനവിനെ ആക്രമിച്ചതെന്നാണ് അഭ്യൂഹം.
എന്നാല്‍, വനിതാ നേതാവിനെതിരായ മര്‍ദനത്തില്‍ തനിക്ക് പങ്കില്ലെന്നും യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയ്ക്ക് എതിരെ പ്രവര്‍ത്തിച്ചതിന് ശേഷം തനിക്ക് നേരെ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും അഭിനവ് നേരത്തെ അറിയിച്ചിരുന്നു.