സംസ്ഥാന സ്കൂൾ കലോത്സവം; കിരീടം ഉറപ്പിച്ച് കോഴിക്കോട്

Jotsna Rajan

Calicut

Last updated on Jan 7, 2023

Posted on Jan 7, 2023

കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ജില്ല കിരീടമുറപ്പിച്ചു. 938 പോയിന്റാണ് കോഴിക്കോട് നേടിയത്. 918 പോയിന്റ് നേടിയ കണ്ണൂരും 916 പോയിന്റുള്ള പാലക്കാടും തമ്മിൽ രണ്ടാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇനി ഒരു മത്സരഫലം മാത്രമാണ് പുറത്തുവരാനുള്ളത്.

ഹൈസ്കൂൾ വിഭാഗത്തിൽ 446 പോയിന്റ് നേടിയ കോഴിക്കോട് ആണ് ഒന്നാമതുള്ളത്. 443 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 436 പോയിന്റ് നേടിയ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 493 പോയിന്റുള്ള കണ്ണൂരാണ് ഒന്നാമത്. 492 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി. 474 പോയിന്റുള്ള തൃശൂർ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

156 പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ. 142 പോയിന്റ് നേടിയ വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആണ് രണ്ടാം സ്ഥാനവും 114 പോയിന്റുള്ള കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.


Share on

Tags