ഷവർമ മാലിന്യം പൊതു റോഡിൽ, പിഴ ചുമത്തി നാദാപുരം പഞ്ചായത്ത്

TalkToday

Calicut

Last updated on Dec 16, 2022

Posted on Dec 16, 2022

നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ മൂവാഞ്ചേരി പള്ളിക്ക് സമീപത്ത് പൊതു റോഡിൽ ഷവർമയുടെ അവശിഷ്ടങ്ങളും കവറുകളും തള്ളിയതിനെത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതി പ്രകാരം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു എന്നിവർ പരിശോധന നടത്തി.

 മാലിന്യം തള്ളിയത് റീ ബർഗ്ഗ്‌ കഫ്റ്റീരിയയിൽ നിന്നാണ് എന്ന് കണ്ടെത്തി .മാലിന്യം തള്ളിയ റിവർ കഫ്റ്റീരിയ ഉടമ ജാബിറിന് 2000 രൂപ പിഴ ചുമത്തി. തുക പഞ്ചായത്തിൽ അടച്ചു. മാലിന്യം സ്വന്തം ഉത്തരവാദിത്തത്തിൽ നീക്കം ചെയ്തു .പഞ്ചായത്ത് രാജ് നിയമം 219 എൻ വകുപ്പ് പ്രകാരം മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതിന്  നിരോധനമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അറിയിച്ചു.


Share on

Tags