കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി 'ഈ- ഡിസ്ട്രിക്ട് ' സോഫ്റ്റ്‌വെയർ തകരാറിലാവുന്നത് കാരണം സംസ്ഥാനത്ത് വില്ലേജ് ഓഫീസ് മുഖാന്തരം ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് നേരിടുന്ന കാലതാമസം സംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. പല വില്ലേജ് ഓഫീസർമാരും രാത്രി വൈകിയിരുന്നാണ് സർട്ടിഫിക്കറ്റുകൾ സോഫ്റ്റ്‌വെയറിലൂടെ തയ്യാറാക്കുന്നത് എന്ന വിവരം ലഭിച്ചിരുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് മണ്ഡലത്തിലെ വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സോഫ്റ്റ്‌വെയർ പ്രശ്നം അതിവേഗത്തിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെയും , റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിക്കുകയുണ്ടായി.
കൂടാതെ വടകര സിവിൽ സ്റ്റേഷനിൽ വാട്ടർ കണക്ഷൻ വിച്ഛേദിച്ചത് സംബന്ധിച്ചുള്ള പ്രശ്നവും റവന്യൂ വകുപ്പ് മന്ത്രിയുടെയും , ജല വിഭവ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി.