തിരുവനന്തപുരം: കൊടും ചൂടിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച മുതല്‍ വെള്ളി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും മഴക്ക് കൂടുതല്‍ സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൂട് കഠിനമാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സൂര്യാതാപ സാധ്യതക്കുളള മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ കടുത്ത വേനലില്‍ ആശ്വാസമായാണ് വേനല്‍ മഴയുടെ വരവ്.