തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പകര്‍ച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്1 എന്‍1 കേസുകളില്‍ വര്‍ധന.ഇന്നലെ ആറ് പേര്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എന്‍1 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. ഇത് സമീപകാലത്തെ ഉയര്‍ന്ന കണക്കാണ്.
മലപ്പുറത്ത് മൂന്ന് കോളറ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളില്‍ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Article