സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ആഹ്ലാദ പ്രകടനം ഇന്ന്

Jotsna Rajan

Calicut

Last updated on Jan 9, 2023

Posted on Jan 9, 2023

സംസ്‌ഥാന കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര ഇന്ന് വൈകുന്നേരം  3 ന്  മുതലക്കുളത്തു നിന്ന് ആരംഭിച്ച് BEM ഗേൾസ് ഹൈസ്കൂളിൽ അവസാനിക്കും. കൂടാതെ കലോത്സവത്തിൽ സ്തുത്യർഹ സേവനം അനുഷ്‌ഠിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിതസേന അംഗങ്ങളെയും ചടങ്ങിൽ അനുമോദിക്കുന്നു.

ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി . പി.എ മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി . അഹമ്മദ് ദേവർ കോവിൽ , മേയർ ഡോ.ബീന ഫിലിപ്പ്, MLA തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും ,  അധ്യാപക സംഘടന പ്രതിനിധികളും  പങ്കെടുക്കുന്നു.

Share on

Tags